പുതിയ ഗെറ്റപ്പില്‍ കട്ടത്താടിയും കൊമ്പന്‍ മീശയുമായി ഷറഫുദ്ദീന്‍; കിടിലം എന്ന് ആരാധകര്‍

കോമഡി നടനായി വന്ന് ഇപ്പോള്‍ കട്ട വില്ലനായി മാറി എല്ലാവരേയും ഞെട്ടിച്ച താരമാണ് ഷറഫുദ്ദീന്‍. 2013 ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ അരങ്ങേറ്റം. പിന്നീട് ഓം ശാന്തി ഓശാനയിലും അഭിനയിച്ചു. പക്ഷെ കരിയര്‍ മാറി മറയുന്നതോട് അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും വീണ്ടും ഒരുമിച്ച പ്രേമത്തിലൂടെയാണ്. ചിത്രത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രം ഷറഫൂദീനെ താരമാക്കി മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് ഷറഫുദ്ദിന്‍. ഇപ്പോഴിതാ ഷറഫുദ്ദിന്റെ പുത്തന്‍ ലുക്കിലുള്ള ഒരു ചിത്രമാണ് തരംഗമായി മാറിയിരിക്കുന്നത്.

ഓരോ സിനിമകള്‍ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന താരമാണ് ഷറഫുദ്ദീന്‍. ‘പ്രേമ’ത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തില്‍ നിന്നും ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ റോയിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഷറഫുദ്ദീന്‍ എന്ന നടന്റെ വളര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ഇപ്പോഴിതാ, കട്ടത്താടിയും കൊമ്പന്‍ മീശയുമൊക്കെയായി പുതിയ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് ഷറഫുദ്ദീന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഷറഫുദ്ദീന്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു.


 

2013ല്‍ അല്‍ഫോണ്‍സ് പുത്രന്റെ ‘നേരം’ എന്ന ചിത്രത്തിലൂടെയായിരുന്നു ഷറഫുദ്ദീന്റെ സിനിമ അരങ്ങേറ്റം. തുടര്‍ന്ന് ‘ഓം ശാന്തി ഓശാന’യില്‍ അഭിനയിച്ചു. 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയാണ് ഷറഫുദ്ദീന് ബ്രേക്ക് സമ്മാനിച്ചത്.

പാവാട, പ്രേതം, കാര്‍ബണ്‍, ഹാപ്പി വെഡ്ഡിംഗ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോര്‍ജേട്ടന്‍സ് പൂരം, റോള്‍ മോഡല്‍സ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വൈറസ്, വരത്തന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പിന്നീട് ഷറഫുദ്ദീന്‍ വേഷമിട്ടു. നായകതുല്യമായ വേഷത്തില്‍ ഷറഫുദ്ദീന്‍ എത്തിയ ചിത്രമായിരുന്നു ‘നീയും ഞാനും’. അടുത്തിടെ അഞ്ചാം പാതിരയിലെ വില്ലന്‍ വേഷം ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു. ‘ആര്‍ക്കറിയാം’ ആണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഷറഫുദ്ദീന്‍ ചിത്രം.

പിന്നീട് ആര്‍ക്കറിയാം എന്ന ഹിറ്റ് ചിത്രത്തിലെ ഗൌരവക്കാരനായ കഥാപാത്രമായും ഷറഫുദ്ദീന്‍ വലിയ കൈയ്യടി നേടിയിരുന്നു. 2015 ലായിരുന്നു ഷറഫുദ്ദീന്റെ വിവാഹം. ബീമയാണ് ഭാര്യ. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മക്കളുമൊത്തുള്ള രസകരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News