എന്ത് പൊക്കമാണെടാ ഉവ്വേ!!കല്യാണച്ചെക്കനെ കൗതുകത്തോടെ നോക്കി മമ്മൂക്ക; ചിത്രം വൈറല്‍

താരങ്ങള്‍ പങ്കെടുക്കുന്ന കല്യാണങ്ങളുടെയും പൊതുപരിപാടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഒരു കല്യാണവീട്ടിലെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തന്നേക്കാള്‍ ഉയരമുള്ള കല്യാണപയ്യനെ കൗതുകത്തോടെ നോക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാനാവുക.ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ, പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആയി കേട്ടോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകള്‍.

ദില്‍ഷാദിന്റെയും സാറയുടെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനാണ് മെഗാ സ്റ്റാര്‍ എത്തിയത്. മുന്‍കായികതാരമായ ദില്‍ഷാദ് ഇപ്പോള്‍ സെന്‍ട്രല്‍ എക്‌സൈസ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി നോക്കുകയാണ്.ഇരുവരുടെയും കുടുംബങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയതും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് മമ്മൂട്ടിയുടെ ഫൊട്ടോകള്‍ ഏറെ ജനപ്രിയമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴെല്ലാം അത് വൈറലാവാറുണ്ട്. ഏതാനും മാസം മുമ്പ് അദ്ദേഹം നീട്ടി വളര്‍ത്തിയ താടിയും മുടിയുമുള്ള ലുക്കിലുള്ള ചിത്രം പങ്കുവച്ചിരുന്നു. മുടി അലസമായി മുന്നിലേക്ക് വീണ് കിടക്കുന്ന ലുക്കിലായിരുന്നു ചിത്രങ്ങള്‍.ലോക്ക്ഡൗണ്‍ കാലം വായനയിലൂടെ കടന്നുപോവുകയാണ് താരം. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രവും വായനയെ കുറിച്ചുള്ളതായിരുന്നു.ഒരു ബുക്ക് ഷെല്‍ഫിനടുത്ത് നില്‍ക്കുന്ന പടമാണ് മമ്മൂട്ടി ഇന്നലെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
വശത്തേക്ക് ചരിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ജനലിലൂടെ വെയിലേല്‍ക്കുന്നതായി കാണാം. ഇരുട്ടും വെളിച്ചവും ചേര്‍ന്നുകൊണ്ടുള്ള ചിത്രത്തില്‍ കുറച്ച് താടി നീണ്ട് കണ്ണട ധരിച്ച് നീല ഷേട്ടും ജീന്‍സും ധരിച്ചുകൊണ്ടുള്ള ഗെറ്റപ്പിലാണ് താരത്തെ കാണാനാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News