
രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കുന്ന ഐ പി സി 124 എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. 75 വര്‍ഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിയുടെ ചോദ്യം. രാജ്യദ്രോഹവകുപ്പിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഈ നിയമം ഒരു കൊളോണിയില്‍ നിയമമാണെന്നും ?മഹാത്മാ?ഗാന്ധിയും ബാലഗംഗാധരതിലകനും പോലുള്ള സ്വാതന്ത്രസമര പോരാളികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഈ നിയമം 75 കൊല്ലം കഴിഞ്ഞും കൊണ്ടു നടക്കുന്നത് പ്രാകൃതമല്ലേയെന്ന് ചോദിച്ച കോടതി ഒരു മരം മുറിക്കാന്‍ മഴു നല്‍കിയാല്‍ അതുവച്ച് ഒരു വനം മൊത്തം വെട്ടിനശിപ്പിക്കുന്ന അവസ്ഥയാണെന്നും രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതിനെ വിമര്‍ശിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 66 എ വകുപ്പ് റദ്ദാക്കിയിട്ടും ഈ വകുപ്പ് പ്രകാരം കേസെടുക്കുകയും ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടേതാണ് നിരീക്ഷണം.
ഇഷ്ടമല്ലാത്തത് പറഞ്ഞാല്‍ രാജ്യദ്രോഹ നിയമം ചുമത്തുന്ന സാഹചര്യം നിലവിലുണ്ട്. വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇത് ഭീഷണിയാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിന്റെ കാര്യത്തില്‍ മാത്രം പുനരാലോചനയില്ല – ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായും റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹരജികള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here