പെ​ണ്‍​കു​ട്ടികളു​ടെ ചി​ത്രം മോ​ര്‍​ഫ്​ ചെ​യ്​​ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ

പെ​ണ്‍​കു​ട്ടികളു​ടെ ചി​ത്രം മോ​ര്‍​ഫ്​ ചെ​യ്​​ത്​ സോഷ്യൽ മീഡിയ വ​ഴി പ്ര​ച​രി​പ്പി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം ക​ര​ങ്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ വ​ല​വീ​ശി​കാ​ണി പു​ര​യി​ട​ത്തി​ല്‍ മ​നു ​ദാ​സി​നെ​യാ​ണ്​ (22 ) ചേ​ര്‍​ത്ത​ല പൊലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ചേ​ര്‍​ത്ത​ല ഡി​വൈ.​എ​സ്.​പി വി​നോ​ദ് പി​ള്ള, കു​ത്തി​യ​തോ​ട് എ​സ്.​എ​ച്ച്‌.​ഒ കെ.​എ​ന്‍. മ​നോ​ജ്, എ​സ്.​ഐ അ​ജി​ത് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, സ​തീ​ഷ്, അ​നി​ല്‍, വി​ജേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News