നഖത്തിന് ചുറ്റുമുള്ള തൊലി ഇളകാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, കിട്ടുക എട്ടിന്റെ പണി

നമ്മള്‍ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നഖത്തിന് ചുറ്റുമുള്ള തൊലി ഇളകുന്നത്. നഖത്തിന്റെ ഭംഗി പോകുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും അത് അത്ര നല്ലതല്ല.

സ്ഥിരമായി നെയില്‍ പോളിഷും റിമൂവറും ഉപയോഗിക്കുന്നവരുടെ നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിള്‍) ഇടയ്ക്കിടെ കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

റിമൂവറില്‍ അടങ്ങിയിട്ടുള്ള അസിറ്റോണ്‍, സോഡിയം ഹൈഡ്രോക്‌സൈഡ് മുതലായവ ചര്‍മത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാല്‍ ചര്‍മം വരണ്ട് ഇളകി വരുകയും ചെയ്യും.

ക്യൂട്ടിക്കിള്‍ കേടായാല്‍ വെള്ളം അകത്ത് പ്രവേശിച്ച് നീര്‍ക്കെട്ടും അണുബാധയും ഉണ്ടാകാം. ക്യൂട്ടിക്കിള്‍ മുറിക്കാത്തതാണ് നല്ലത്. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ നനുത്ത തുണി കൊണ്ട് ക്യൂട്ടിക്കിള്‍ തുടയ്ക്കുകയും ചെറുതായി നീക്കുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ തടയാം.

വിരലുകളും നഖവും ഇടയ്ക്ക് മോയ്‌സ്ചറൈസിങ് ക്രീം ഉപയോഗിച്ച് തടവുന്നതിലൂടെയും ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യുന്നതിലൂടെയും നഖത്തിന് ചുറ്റുമുള്ള തൊലി ഇളകുന്നത് തടയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here