കൊല്ലത്ത് നൂറടിയോളം താഴ്ച്ചയുള്ള കിണറിനുള്ളിൽ കുടുങ്ങിയ 3 പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്നകിണറിനുള്ളിൽ കുടുങ്ങി 3 പേർ മരിച്ചു. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം. കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറിൽ കുടങ്ങിയത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേരും അപകടത്തിൽപ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ ഇവരിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഇയ്യാളുടെ ആരോഗ്യനില ഗുരുതരമാണ്.കിണറിനുള്ളിലെ ഓക്സിജന്റെ അഭാവം ആണ് മരണകാരണം
എന്നാണ് പ്രാഥമിക നിഗമനം .നൂറടിയോളം താഴ്ച്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here