ധനുഷിനും മഞ്ജുവിനും പകരം വെങ്കടേഷും പ്രിയാമണിയും; ‘അസുരന്‍’ തെലുങ്ക് റീമേക്ക് ‘നരപ്പ’ ട്രെയിലര്‍ പുറത്ത്

തമിഴകത്ത് മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ട്രെയ്ലര്‍ പുറത്ത്. ചിത്രം ജൂലായ് ഇരുപതിന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. വെങ്കടേഷ് നായകനാകുന്ന ചിത്രം ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്നത്.പ്രിയാമണിയാണ് മഞ്ജുവാരിയര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നരപ്പയില്‍ സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. റാവു രമേശ്, നാസര്‍, കാര്‍ത്തിക് രത്‌നം, അമ്മു അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഈ മാസം 20ന് ആമസോണ്‍ പ്രൈമിലെത്തുന്ന ചിത്രം തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്, തമിഴില്‍ ധനുഷ് അനശ്വരമാക്കിയ വേഷം തെലുങ്കില്‍ വെങ്കടേഷാണ് അവതരിപ്പിക്കുന്നത്.പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമായിരുന്നു അസുരന്‍. ധനുഷിന് മികച്ച നടനുള്ള ദേശിയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു അസുരന്‍. ശിവസാമി എന്ന കഥാപാത്രമായുള്ള സിനിമയിലെ പ്രകടനത്തിന് ധനുഷിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ധനുഷും മഞ്ജു വാര്യരുമായിരുന്നു അസുരനില്‍ പ്രധാന വേഷത്തിലെത്തിയിരുന്നതെങ്കില്‍ ‘നരപ്പ’യില്‍ വെങ്കിടേഷും പ്രിയാമണിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ചിത്രം ജൂലായ് ഇരുപതിന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്യുന്നത്. വെങ്കടേഷ് നായകനായെത്തുന്ന ചിത്രം ശ്രീകാന്ത് അഡലയാണ് സംവിധാനം ചെയ്യുന്നത്. മഞ്ജുവാര്യര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായി പ്രിയാമണിയെത്തുന്നു. സുന്ദരമ്മ എന്നാണ് നരപ്പയില്‍ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. റാവു രമേശ്, നാസര്‍, കാര്‍ത്തിക് രത്‌നം, അമ്മു അഭിരാമി, രാജീവ് കനകാല തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News