ബത്തേരി ബി.ജെ.പി കോഴക്കേസ്: തിരുവനന്തപുരത്തെത്തി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

ബി.ജെ. പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ സി.കെ ജാനുവിന് കോഴ നൽകിയ കേസിൽ അന്വേഷണ സംഘം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി.

ഹോട്ടലിൽ വെച്ചാണ് സുരേന്ദ്രൻ പണം കൈ മാറിയതെന്ന പ്രസീത അഴീക്കോടിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് തെളിവെടുപ്പ്. അന്വേഷണ സംഘം തലവൻ ക്രൈം ബ്രാഞ്ച് ഡി.വൈ. എസ്. പി മനോജ് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സി.കെ ജാനുവിനെ NDA യിലേക്ക് എത്തിക്കുന്നതിന് 35 ലക്ഷം രൂപ കെ സുരേന്ദ്രൻ കോഴ നൽകി എന്നായിരുന്നു പ്രസീത അഴിക്കോടിൻ്റെ വെളിപ്പെടുത്തൽ. ഇതിൽ ആദ്യ ഗഡുവായി മാർച്ച് 7 ന് പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നൽകിയെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.

സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും ഇവർ പുറത്ത് വിട്ടിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈം ബ്രാഞ്ച് സംഘം രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ എത്തി തെളിവെടുപ്പ് നടത്തിയത്.പണം കൈമാറിയ സമയത്ത് ജാനുവിനൊപ്പം ഉണ്ടായിരുന്ന ജെ.ആർ.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയും സംഘത്തിനൊപ്പമുണ്ടായിരുന്നു.

പണം കൈമാറിയ 503 നമ്പർ റൂമിന് പുറത്തുള്ള ഡി.സി.ടി.വി ദൃശ്യങ്ങളും, രജിസ്റ്റർ ഉൾപ്പെടെയുള്ളവയും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ച് തെളിവ് ശേഖരിച്ചു.സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്നതിൽ  ഹോട്ടൽ അധികൃതർ സഹകരിച്ചില്ലെങ്കിലും പിന്നീട് തയ്യാറായി.

കോടതി നിർദേശത്തെ തുടർന്നാണ് ബത്തേരി കോഴ കേസിൽ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബത്തേരി കേസിലും കെ സുരേന്ദ്രനെതിരെ പിടി മുറുകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News