‘പ്രെഗ്‌നന്‍സി ബൈബിള്‍’ മതവികാരം വ്രണപ്പെടുത്തി; നടി കരീന കപൂറിനെതിരെ പൊലീസില്‍ പരാതി

ബോളിവുഡ് നടി കരീന കപൂര്‍ എഴുതിയ ‘പ്രെഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡിസെ ക്രൈസ്തവ സംഘടനയാണ് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെയുടെ പരാതി.

തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചത്. ജംഗ്ഗര്‍നട്ട് ബുക്‌സാണ് ബുക്ക് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ടൈറ്റിലില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചതാണ് സംഘടനയെ ചൊടിപ്പിച്ചത്. ഇത് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവാജി നഗര്‍ പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ സൈനാഥ് തോംബ്രെ പി.ടി.ഐയോട് പറഞ്ഞു. ജൂലൈ 9നാണ് പ്രഗ്‌നന്‍സി ബൈബിള്‍ പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുട്ടിയെന്നാണ് കരീന പുസ്തകത്തെ വിശേഷിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News