ADVERTISEMENT
യുവാക്കളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ശാസ്ത്ര ക്വിസിന്റെ മേഖലാ തല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡോ. കെ പി അരവിന്ദൻ നിർവഹിച്ചു.
യുവജനങ്ങൾക്കിടയിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്തുന്നതിന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായാണ് ജില്ലയിലാകെ യൂണിറ്റ് തലം മുതൽ ജില്ലാ തലം വരെയുള്ള ശാസ്ത്ര ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഇരിങ്ങല്ലൂർ മേഖലയിലെ പാലാഴിയിൽ നടന്ന പരിപാടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എൽ.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി വസീഫ്, ജില്ല ട്രഷറർ പി.സി ഷൈജു, സൗത്ത് ബ്ലോക്ക് സെക്രട്ടറി എം വൈശാഖ്, ജില്ലാ കമ്മിറ്റി അംഗം എംഎം സുഭീഷ്, ബ്ലോക്ക് ട്രഷറർ വി അൻസിഫ് അലി,എന്നിവർ സംസാരിച്ചു. ഇരിങ്ങല്ലൂർ മേഖല സെക്രട്ടറി സി.കെ റുബിൻ സ്വാഗതവും മേഖലാ വൈസ് പ്രസിഡന്റ് കെ വൈശാഖ് നന്ദിയും പറഞ്ഞു.
ഇരിങ്ങല്ലൂർ മേഖല തല മത്സരത്തിൽ ഒന്നാം സമ്മാനം അഭിനവ് രണ്ടാം സ്ഥാനം സൂര്യദാസ്എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി വി വസീഫ് ഉപഹാരങ്ങൾസമർപ്പിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ 250 മേഖലകളിലും മത്സരങ്ങൾ നടക്കും. അതിനുശേഷം 17 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് തല മത്സരങ്ങൾ സംഘടിപ്പിച്ച് ജൂലൈ 21ന് കോഴിക്കോട് വെച്ച് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.