ഫ്ലാറ്റ് നിർമാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ഫ്ലാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കടവന്ത്ര വിദ്യാനഗറിലായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണാണ് അപകടമുണ്ടായത്.

ബംഗാളിൽ സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്. കെട്ടിടത്തിന്റെ പതിനാലാം നിലയിൽ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കെ കോൺക്രീറ്റ് സഞ്ജീവിന്റെ മുകളിലേക്ക് അടർന്ന് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസുമെത്തിയാണ് അദ്ദേഹത്തിൻറെ മൃതദേഹം കെട്ടിടത്തിന് താഴെ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News