ദാദയുടെ ജീവിതം സിനിമയാകുന്നു ;ആകാംഷയോടെ ആരാധകര്‍

മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. വമ്പന്‍ ബജറ്റില്‍ ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്.ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന് പോരാട്ടവീര്യം പകര്‍ന്ന് നല്‍കിയ ക്യാപ്റ്റനാണ് ദാദ. ഒരുകാലത്ത് പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ടീമിനെ വിജയം ശീലിപ്പിച്ചത് ഗാംഗുലിയായിരുന്നു. ഗാംഗുലിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ജീവിത കഥ സിനിമയാക്കാന്‍ സൗരവ് ഗാംഗുലി സമ്മതം മൂളിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.ഒരു സ്വാകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സംവിധായകന്‍ ആരെന്നോ താരം ആരെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ സൗരവ് ഗാംഗുലി ആയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്രിക്കറ്റ് തുടങ്ങിയതു മുതല്‍ പിന്നീട് നായകസ്ഥാനത്തേക്കും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിയതു വരെയുള്ള എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും സിനിമയിലുണ്ടാകും.ഹിന്ദിയില്‍ തന്നെയായിരിക്കും സിനിമ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News