വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് നഴ്സുമാർ മരിച്ചു

എറണാകുളം വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസൻ്റും തൃശൂർ സ്വദേശിനി ജീമോളുമാണ് മരിച്ചത്. ഇവർ വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മരണപ്പെട്ട രണ്ട് പേരും കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാരാണ്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News