മുംബൈ ലോക്കല്‍ ട്രെയിന്‍: വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് യാത്ര അനുവദിക്കാനൊരുങ്ങി ബി എം സി

മുംബൈയിലെ കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗവ്യാപനത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തന്നതെന്നും ബി എം സി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ യാത്രകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുവാനായി ആലോചന നടക്കുന്നത്.

വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് വിമാനയാത്ര അനുവദിച്ചു കൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബി എം സി ഈ അഭ്യര്‍ത്ഥന നടത്തിയത്. കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്ക് ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുവാന്‍ പര്യാപ്തമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എടുക്കുമെന്ന് ബി എം സി കൂട്ടിച്ചേര്‍ത്തു.

ലോക്കല്‍ ട്രെയിനില്‍ മാത്രം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തകളായിരിക്കും വരും ദിവസങ്ങളില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി എം സി) അണ്‍ലോക്കിംഗിന്റെ ഭാഗമായി പ്രഖ്യാപിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News