
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാളാണ്. എംടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാന്‍.
അഭിവന്ദ്യ സാഹിത്യകാരന്‍ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു. തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ മായാതെ നിലകൊള്ളും. എംടി മലയാള ഭഷയുടെ സുകൃതമാണെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സജി ചെറിയാന്റെ വാക്കുകള്‍:
മലയാള ഭാഷയുടെ സുകൃതം. അഭിവന്ദ്യ സാഹിത്യകാരന്‍ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു. തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ മായാതെ നിലകൊള്ളും. ഏത് തരത്തിലുള്ള വായനക്കാരനും എം.ടി.യിലേക്ക് ഒരു പാലമുണ്ടെന്നതാണ് അറുപതോളം മികവാര്‍ന്ന തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയെ അദ്ദേഹം ധന്യമാക്കി.
ജ്ഞാനപീഠം, പത്മഭൂഷണ്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങള്‍ തേടിയെത്തിയ എം.ടി മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമാണ്. എഴുതന്നതിലെല്ലാം വസന്തം വിടര്‍ത്താന്‍ കഴിയുന്ന അതുല്യ പ്രതിഭ എം.ടി. സാറിന് എണ്‍പതിയെട്ടാം ജന്മദിന വേളയില്‍ ആയുരാരോഗ്യ സൗഖ്യവും ആശംസകളും നേരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here