ജിഎസ്ടി കുടിശ്ശികയായ 4500 കോടി ഉടന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് മന്ത്രി കെ. എന്‍ ബാലഗോപാല്‍

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രം നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക ഉടനെ നല്‍കണമെന്ന് കെ. എന്‍ ബാലഗോപാല്‍ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.

കേരളത്തില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ദില്ലിയില്‍ എത്തിയ ധനവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍മല സീതാരാമന് മുന്നില്‍ അവതരിപ്പിച്ചത്. കേരളത്തിന് ലഭിക്കാനുള്ള 4500 കോടി രൂപയുടെ ജിഎസ്ടി നഷ്ട പരിഹാര കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജിഎസ്ടി നഷ്ട പരിഹാര കുടിശ്ശിക കാലാവധി അടുത്ത വര്‍ഷം അവസാനിക്കാന്‍ ഇരിക്കെ അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടണമെന്നും ധനവകുപ്പ് മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഉപാധികള്‍ ഇല്ലാതെ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാനുള്ള പരിധി ഉയര്‍ത്താനും കൂടിക്കാഴ്ചയില്‍ ബാലഗോപാല്‍ നിര്‍മല സീതാരാമനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അഞ്ച് ശതമാനം വരെ ഇത് ഉയര്‍ത്തണം. പ്രവാസി, കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍ വ്യാപാരികള്‍, തോട്ടം മേഖല എന്നീ വിഭാഗങ്ങളുടെ പ്രതിസന്ധി പരിഹരിക്കാനും വിവിധ പാക്കേജുകള്‍ ആവശ്യമാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചതായും കെ എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് നയപരമായും സമ്പദ് പരമായും സംസ്ഥാനങ്ങള്‍ക്ക് ഏറെ ദോഷം ചെയ്യുന്ന ഒന്നാണ് എന്ന് ബാലഗോപാല്‍ പറഞ്ഞു. നിലവില്‍ ലഭിക്കാനുള്ളത് 4500 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക ആണെന്ന് ഓര്‍മിപ്പിച്ച മന്ത്രി ഇത് കൂടാനെ ഇത്തരം നീക്കങ്ങളിലൂടെ സാധിക്കൂ എന്നും ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ബാങ്കുകള്‍ മൊറൊട്ടോറിയം പ്രഖ്യാപിക്കണം , ജി എസ് ടി ഘടന പുനക്രമീകരിക്കണം എന്നീ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാം എന്ന ഉറപ്പ് കേന്ദ്ര ധന വകുപ്പ് മന്ത്രിയില് നിന്ന് കൂടിക്കാഴ്ചയില്‍ ലഭിച്ചിട്ടില്ല.

കടത്തിന്റെ പേരില്‍ ധനകാര്യ സ്ഥാപന പ്രതിനിധികള്‍ വീടുകളില്‍ എത്തി ആളുകളെ ഭീഷണിപ്പെടുത്തുന്ന പരാതികള്‍ സംസ്ഥാനത്ത് കൂടുതലായി വരുന്നു. മൊറൊട്ടോറിയം പ്രഖ്യാപിച്ചില്ല എന്ന കാരണം കൊണ്ട് നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ സര്ക്കാര് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News