രാജ്യദ്രോഹ നിയമം കാലഹരണപ്പെട്ടതെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേന്ദ്ര സര്‍ക്കാര്‍

ബി ജെ പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്‌വായുടെ കാര്‍ ആക്രമിച്ചെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ജൂലൈ 11നാണ് സംഭവമുണ്ടായത്. അന്ന് തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബി ജെ പി – ജനനായക് ജനത പാര്‍ട്ടി സഖ്യ സര്‍ക്കാറിനെതിരെ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. കര്‍ഷക സമരത്തിന്റെ നേതാക്കളായ ഹരിചരണ്‍ സിങ്, പ്രഹ്ലാദ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്.

രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. കര്‍ഷകര്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. രാജ്യദ്രോഹ നിയമം കൊളോണിയല്‍ കാലത്തെ നിയമമാണെന്നും ഇക്കാലത്തും കേന്ദ്രം രാജ്യത്ത് ഈ കിരാതനിയമം ഉപയോഗിക്കുന്നതിനെ ഇന്ന് സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News