ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു;പൃഥ്വിരാജിനൊപ്പം കല്യാണിയും; ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

മോഹന്‍ലാല്‍ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. പൃഥ്വിരാജ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്.

പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശനും പോസ്റ്ററിലുണ്ട്. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയില്‍ തുടങ്ങി. പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശനും പോസ്റ്ററിലുണ്ട്. പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക.

തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കേരളത്തില്‍ ചിത്രീകരണത്തിന് അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here