‘മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരും’: വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ 

മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കുമെന്നും കെ അണ്ണാമലൈ വിവാദ പ്രസംഗത്തില്‍ പറയുന്നു.

കേന്ദ്രമന്ത്രിയും തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷനുമായ എല്‍. മുരുകന്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നുമായിരുന്നു അണ്ണാമലൈയുടെ വിവാദ പരാമര്‍ശം.

തമിഴ്‌നാട്ടില്‍ നടന്ന ബിജെപിയുടെ പൊതുയോഗത്തിലാണ് അണ്ണാമലൈ മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്.

സമൂഹമാധ്യങ്ങള്‍ക്കുള്‍പ്പെടെ പൂട്ടിടാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളില്‍ രാജ്യത്തൊട്ടാകെ വിമര്‍ശനങ്ങള്‍ ഉയരുന്ന ഈ സാഹചര്യത്തിലാണ് കെ അണ്ണാമലൈയുടെ വിവാദ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

മാധ്യമങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ കടന്നുകയറ്റം രാജ്യത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന മുറവിളികള്‍ രാജ്യത്തുടനീളം ഉയരുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് പൂട്ടിടുമെന്ന തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ പരാമര്‍ശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here