നിഗൂഢത നിറച്ച് സസ്പെൻസ് ത്രില്ലർ ചിത്രം ‘ചുഴൽ’ ഒ ടി ടി റിലീസിന് ഒരുങ്ങുന്നു

സസ്പെൻസ് ത്രില്ലർ ചിത്രം ‘ചുഴൽ’ ഒ ടി ടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 17 മുതൽ നീ സ്ട്രീം ഒ ടി ടി ചാനൽ വഴിയാണ് റിലീസ്. ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജാഫർ ഇടുക്കിയും ശ്രദ്ധേമായ വേഷത്തിൽ എത്തുന്നു. അഞ്ച് സുഹൃത്തുക്കളുടെ യാത്രയും അതിനിടയിൽ സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സൂരജ് വെഞ്ഞാറന്മൂടിന്റെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിനു ശേഷം നീ സ്ട്രീമിൽ വരുന്ന “ചുഴൽ” ന്റെ ടീസർ ഇതിനോടകം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. വാണിജ്യ സിനിമകൾക്കിടയിൽ ഇതുപോലത്തെ കൊച്ചു സിനിമകൾ അടുത്തകാലത്തായി മലയാളത്തിൽ ഏറെ ശ്രദ്ദിക്കപ്പെട്ടിട്ടുണ്ട്.അക്കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ ഉറപ്പിക്കുന്ന ഒന്നാണ് ചുഴലിന്റെ ടീസർ.

നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. അദ്ദേഹം ഒരുക്കുന്ന ആദ്യ ഫീച്ചർ സിനിമയെന്ന പ്രത്യേകതയും ചുഴലിന് അവകാശപ്പെട്ടതാണ്. നക്ഷത്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിഷ മഹേശ്വരനാണ് ചിത്രം നിർമിച്ചത്. കുട്ടിക്കാനത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചിരിക്കുന്ന ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം. തുടക്കം മുതൽ അവസാനം വരെ ത്രിൽ അടിപ്പിക്കുന്ന ഒരു സിനിമ ആയിരിക്കുമെന്ന് അണിയറപ്രവർത്തകര്‍ പറയുന്നു.

ഫാസ്റ്റ് പാസിങ് ആയ ഈ ത്രില്ലർ ചിത്രം പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സാധിക്കുന്നതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ക്യാമറാമാൻ സാജിദ് നാസർ ഛായാഗ്രഹണവും, അമർ നാദ് ചിത്രസംയോജനവും വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദം സിനിമയുടെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here