അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക്..

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക്. സാമന്ത നായികയാകുന്ന ശാകുന്തളത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. നാലാം തലമുറയായ അല്ലു അര്‍ഹ ശാകുന്തളം സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത് അല്ലു കുടുംബത്തിന് അഭിമാന നിമിഷമാണ്.

നടന്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ശ്രദ്ധേയയാണ്. അച്ഛനെപ്പോലെ ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. ശാകുന്തളം എന്ന പേരില്‍ ഗുണശേഖര്‍ തെലുങ്കില്‍ ഒരുക്കുന്ന ചിത്രത്തിലാണ് അല്ലു അര്‍ഹ പ്രധാന വേഷത്തില്‍ എത്തുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ ശകുന്തളയായി എത്തുന്നത്. ചിത്രത്തില്‍ ഭരത രാജകുമാരനായാണ് അല്ലു അര്‍ഹ വേഷമിടുന്നത്.

അല്ലു അര്‍ഹയ്ക്ക് ഒപ്പമുള്ള ഗുണശേഖറിന്റെ ചിത്രവും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. അല്ലു അര്‍ജുന്‍ മകള്‍ അല്ലു അര്‍ഹയുടെ അരങ്ങേറ്റത്തിനായുള്ള ആവേശം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു- നാലാം തലമുറയായ അല്ലു അര്‍ഹ ശാകുന്തളം സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത് അല്ലു കുടുംബത്തിന് അഭിമാന നിമിഷമാണ്.എന്റെ മകള്‍ക്ക് ഈ മനോഹരമായ സിനിമയിലൂടെ അരങ്ങേറ്റത്തിന് അവസരം നല്‍കിയതിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സമാന്ത ശകുന്തളയായെത്തുന്ന ചിത്രത്തില്‍ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here