ബി ജെ പി ബത്തേരി കോഴക്കേസ്: തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം

സി കെ ജാനുവിന് കോഴ കൊടുത്ത കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ക്രൈം ബ്രാഞ്ച്. ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയത്. ഏകദേശം ഏഴു മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷമാണ് ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

നിലവില്‍ ഹോട്ടല്‍ ജീവനക്കാരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ഏഴിന് ഹോട്ടലില്‍ കെ സുരേന്ദ്രന്‍ എത്തിയതായി ഹോട്ടല്‍ ജീവനക്കാര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. സി കെ ജാനുവും അന്നേ ദിവസം ഹോട്ടലില്‍ ഉണ്ടായിരുന്നതായും മൊഴി നല്‍കി.

ഹോട്ടലിലെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങുന്ന എന്‍ വി ആര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News