തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ തന്ത്രങ്ങളുമായി മോദി; കൊവിഡ് പ്രതിരോധത്തിലും സ്ത്രീ സുരക്ഷയിലും പൂര്‍ണ പരാജയമായ യോഗി സർക്കാരിനെ വെള്ള പൂശാന്‍ ശ്രമം 

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മറികടക്കുന്നതിലും സ്ത്രീ സുരക്ഷയിലും പൂർണ പരാജയമായ യോഗി സർക്കാരിനെ വെള്ള പൂശാനാണ് സ്വന്തം മണ്ഡലത്തിലെത്തിയ നരേന്ദ്ര മോദി ശ്രമിച്ചത്. സ്ത്രീ സുരക്ഷയിൽ യുപി ഏറെ മുന്നിൽ ആണെന്നും കൊവിഡിനെ സംസ്ഥാനം ഫലപ്രദമായി മറികടന്നെന്നും മോദി വാരണാസിയിൽ പറഞ്ഞു.

രാജ്യത്തെ ഏറ്റവും സ്ത്രീ സുരക്ഷയുള്ള സംസ്ഥാനമായും മോദി ഉത്തർ പ്രദേശിനേ വിശേഷിപ്പിച്ചു. പൊലീസ് സംവിധാനങ്ങൾ ശക്തമായി ഉള്ളതിനാൽ കുറ്റം ചെയ്തവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ സൗഹൃദ സംസ്ഥാനമായി ഉത്തർ പ്രദേശ് മാറിയത് സംസ്ഥാനം വികസനത്തിൽ ഊന്നി മുന്നോട്ട് പോകുന്നതിന്‍റെ തെളിവാണ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന വേളയിൽ ആണ് മോദി ഉത്തർ പ്രദേശിലെ സ്വന്തം മണ്ഡലമായ വാരണാസിയിൽ എത്തുന്നത്. ഉത്തർപ്രദേശ് ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എഴുതിയ തുറന്ന കത്ത് ചർച്ചയായതിന് പിന്നാലെ ആണ് യോഗി സർക്കാരിനെ പ്രശംസിച്ച് മോദി വാരണാസിയിൽ സംസാരിച്ചത്.

രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടക്കുന്ന വാക്സിൻ വിതരണം നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്നാണ് മോഡി പറഞ്ഞത്. യോഗി ആദിത്യ നാഥിൻ്റെ ഭരണത്തിൽ തുടർഭരണം യുപിയിൽ നഷ്ടമാകുമോ എന്ന് ബിജെപി ആശങ്കപ്പെടുന്ന വേളയിലാണ് മോദിയുടെ സന്ദർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News