തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ അന്തരിച്ചു

നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കേട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.

ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ അജയൻ മകനാണ്. ഇദ്ദേഹത്തെ കൂടാതെ, സോമൻ, രാജൻ, സുരേഷ്, മാല എന്നീ മക്കളും ഭാസി-അമ്മിണി അമ്മ ദമ്പതികൾക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here