‘അക്ഷരങ്ങളെ കാലത്തിനപ്പുറം എത്തിച്ച, മലയാളിയെ വായിക്കാനും ചിന്തിക്കാനും പഠിപ്പിച്ച ഗുരു’: എംടിക്ക് പിറന്നാള്‍ ആശംസകളുമായി ജോണ്‍ ബ്രിട്ടാസ് എംപി

മലയാള ഭാഷയുടെ അഭിമാനമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 88ാം പിറന്നാളാണ്. മലയാളഭാഷാ കുലപതിയുടെ പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എം പി. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിച്ച ഒരു പിടി മനുഷ്യരെ നമ്മുടെ മനസിലേക്ക് തുറന്നു വിട്ട എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായരെന്ന് ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.

അക്ഷരങ്ങളെ കാലത്തിനപ്പുറം എത്തിച്ച, മലയാളിയെ വായിക്കാനും ചിന്തിക്കാനും പഠിപ്പിച്ച ഗുരു. എക്കാലത്തും സ്‌നേഹവായ്‌പോടെ മലയാളി നെഞ്ചോട് ചേര്‍ത്തിട്ടുള്ള പേരാണ് എം ടി വാസുദേവന്‍ നായര്‍. കര്‍മ്മ മേഖലകളിലെല്ലാം സജീവ സംഭാവനകള്‍.

‘മഹാമാരിയുടെ ഈ കാലം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വീടുകളിലൊതുങ്ങിയ ജീവിതം വലിയ ആധിയുണ്ടാക്കുന്നു. വായിക്കാന്‍ പുസ്തകം പോലും കിട്ടുന്നില്ല. സമൂഹത്തിന്റെയാകെ അവസ്ഥയിതാണല്ലോ. ഈ കാലവും കഴിയുന്നത്ര വേഗം മാറുമെന്ന് പ്രതീക്ഷിക്കാം’- പിറന്നാള്‍ ദിനത്തെകുറിച്ച് ചോദിച്ചപ്പോള്‍ സമൂഹത്തെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്ന എം ടി സാറിന് നല്ല ദിവസങ്ങള്‍ മാത്രമേ പിറന്നാള്‍ ദിനത്തില്‍ ആശംസിക്കാനുള്ളു എന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വെച്ച് എംടിയുമൊത്ത് ഒരുമിച്ച് പങ്കിട്ട വേദിയും നിമിഷങ്ങളും ഈ പിറന്നാള്‍ ദിനത്തില്‍ ഓര്‍മ്മിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി കുറിച്ചു.

അക്ഷര ലോകത്തിന്റെ കുലപതിക്ക് ആശംസകള്‍ നേര്‍ന്ന ജോണ്‍ ബ്രിട്ടാസ് എം പിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇതാ…

എക്കാലത്തും സ്നേഹവായ്പോടെ മലയാളി നെഞ്ചോട് ചേർത്തിട്ടുള്ള പേരാണ് എം ടി വാസുദേവൻ നായർ. കർമ്മ മേഖലകളിലെല്ലാം സജീവസംഭാവനകൾ. അക്ഷരങ്ങളെ കാലത്തിനപ്പുറം എത്തിച്ച, മലയാളിയെ വായിക്കാനും ചിന്തിക്കാനും പഠിപ്പിച്ച ഗുരു. മലയാള ഭാഷയുടെ സൗന്ദര്യവും ആശയത്തിന്റെ പൂർണതയും ഒരുമിപ്പിച്ച എം ടിയുടെ എൺപത്തിയെട്ടാം പിറന്നാളാണ് ഇന്ന്.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച ഒരു പിടി മനുഷ്യരെ നമ്മുടെ മനസിലേക്ക് തുറന്നു വിട്ട എഴുത്തുകാരനാണ് എം ടി. വരികൾ ശാന്തമെന്ന് തോന്നുമ്പോൾ തന്നെ വരികൾക്കുള്ളിൽ വിപ്ലവങ്ങൾ കൂട്ടിച്ചേർത്ത എഴുത്ത്.

ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തുനിന്ന ഭീമൻ പിറന്ന കൈകളിലൂടെത്തന്നെയാണ് വേലായുധൻ കുട്ടിയും ചന്തുവും കുട്ടേടത്തിയും, പെരുന്തച്ചനും, സേതുവും വിമലയുമൊക്കെ ഭാവനയായും ആത്മാംശമായും മലയാളിയെ ബാധിച്ചത് എന്നത് അത്ഭുദം പോലെ തോന്നാം.

“മഹാമാരിയുടെ ഈ കാലം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വീടുകളിലൊതുങ്ങിയ ജീവിതം വലിയ ആധിയുണ്ടാക്കുന്നു. വായിക്കാന് പുസ്തകം പോലും കിട്ടുന്നില്ല. സമൂഹത്തിന്റെയാകെ അവസ്ഥയിതാണല്ലോ. ഈ കാലവും കഴിയുന്നത്ര വേഗം മാറുമെന്ന് പ്രതീക്ഷിക്കാം”- പിറന്നാൾ ദിനത്തെകുറിച്ച് ചോദിച്ചപ്പോൾ സമൂഹത്തെക്കുറിച്ചോർത്ത് ആകുലപ്പെടുന്ന എം ടി സാറിന് നല്ല ദിവസങ്ങൾ മാത്രമേ പിറന്നാൾ ദിനത്തിൽ ആശംസിക്കാനുള്ളു.

വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വെച്ച് അദ്ദേഹവുമൊത്ത് ഒരുമിച്ച് പങ്കിട്ട വേദിയും, നിമിഷങ്ങളും ഈ സന്ദർഭത്തിൽ ഓർമ്മിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News