സിസിടിവി വരെ അടിച്ചുമാറ്റി മോഷ്ടാക്കള്‍; പാലക്കാട് സൂര്യച്ചിറ ക്ഷേത്രത്തില്‍  വന്‍ കവര്‍ച്ച, ഒരാള്‍ അറസ്റ്റില്‍

പാലക്കാട് പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സൂര്യച്ചിറ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണിത്. രണ്ടു പേര്‍ ക്ഷേത്ര മതില്‍ ചാടിക്കടന്നെത്തി ഭണ്ഡാരത്തിലെ പണവും തേങ്ങയുമാണ് മോഷ്ടിച്ചത്. ക‍ഴിഞ്ഞ ദിവസം ഉച്ച പൂജയ്ക്കു ശേഷം പൂജാരിയുള്‍പ്പെടെ പോയതിനു ശേഷമാണ് മോഷണം നടന്നത്. സിസിടിവിയില്‍ കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ പൊലീസിന് അന്വേഷണം എളുപ്പമായി.

പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോഷ്ടാക്കളിലൊരാള്‍ പൊലീസിന്‍റെ പിടിയിലായി. മരുത റോഡ് മന്നംപള്ളം സ്വദേശി സുഭാഷിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പമുണ്ടായിരുന്ന മോഷ്ടാവിനായി അന്വേഷണം തുടരുകയാണ്.

വിരലടയാള വിദഗ്ദര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.  ഏതാനും വര്‍ഷങ്ങള്‍ക്കിടെ ക്ഷേത്രത്തില്‍ നടക്കുന്ന അഞ്ചാമത്തെ മോഷണമാണിത്. രണ്ട് വര്‍ഷം മുന്‍പ് ക്ഷേത്രത്തിലെ സിസിടിവി വരെ കള്ളന്‍മാര്‍ അടിച്ചു മാറ്റിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News