ക്രൂ ചേഞ്ചിങ്ങിൽ വിസ്മയമായി വിഴിഞ്ഞം തുറമുഖം; സർക്കാരിന് വന്‍ നേട്ടമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ

ക്രൂ ചേഞ്ചിങ്ങിൽ വിസ്മയമായി വിഴിഞ്ഞം തുറമുഖം. ഒരു വര്‍ഷം കൊണ്ട് 347 കപ്പലുകളാണ് വി‍ഴിഞ്ഞം തുറുമുഖത്ത് ക്രൂ ചേഞ്ചിങ്ങ് നടത്തിയത്. സർക്കാരിന് വലിയ രീതിയിൽ വരുമാനം സ്വരൂപിക്കാൻ വിഴിഞ്ഞം തുറമുഖത്തിന് സാധിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

ക്രൂ ചേഞ്ചിങ്ങിന്‍റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിര്‍വ്വഹിച്ചു. വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ്ങിനായി സഹകരിച്ച വ്യക്തികളെയും വിവിധ ഏജൻസികളെയും പരിപാടിയിൽ മന്ത്രി ആദരിച്ചു.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ഒരു കോസ്റ്റൽ ഹൈവേ രൂപീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി നടപ്പിലായാല്‍ ചരക്ക് നീക്കം എളുപ്പമാവുകയും ഭാവിയിൽ ടൂറിസ്റ്റുകളെ ആകർഷിക്കാനും സാധിക്കും. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ യോജിപ്പിച്ച് ഒരു സർവീസ് നടത്തിയിരുന്നു.

2020 ജൂലൈ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ചിങ് ആരംഭിച്ചത്. ക്രൂ ചേഞ്ചിങ് നടത്തിയതിൽ കണ്ടെയ്നർ കപ്പലുകളും  ടാങ്കറുകളും ഉൾപ്പെടുന്നു. ക്രൂ ചേഞ്ചിങ്ങിന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇതുവരെ 2807 പേർ കപ്പലുകളിൽ ജോലിക്ക് പ്രവിശിച്ചിരുന്നു. ഈ കാലയളവിൽ ഒരു കപ്പലിന്റെ മാനേജ്മെന്‍റ് ചെയ്ഞ്ച് നടന്നു. മൂന്ന് കപ്പലുകളുടെ സാനിറ്റേഷനും നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News