കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; 3പ്രതികള്‍ റിമാൻഡില്‍

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3പ്രതികളെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്ത കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് ഷാലി, സെയ്ഫുദ്ദീൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

വീട്ടില്‍നിന്ന്‌ ക്വട്ടേഷന്‍ സംഘം തോക്കചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ ദേഹമാസകലം ക്രൂര മര്‍ദനമേറ്റ നിലയിലാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയതിനെത്തുടര്‍ന്ന്‌ പൊലീസ്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ കൊയിലാണ്ടി ഊരള്ളൂര്‍ മാതോത്ത്‌ അഷറഫി(37)നെ ചാത്തമംഗലത്ത്‌ ചെത്തുകടവ്‌ മരമില്ലിനു സമീപം അര്‍ധരാത്രിയോടെ നാട്ടുകാര്‍ കണ്ടെത്തുന്നതും പോലീസില്‍ അറിയിച്ചതും.

അഷറഫിന്റെ ഇടതുകാല്‍ അടിച്ചുപൊട്ടിച്ച നിലയിലാണ്‌ കാണപ്പെട്ടത്. ശരീരമാസകലം ബ്ലെയ്‌ഡ്‌ ഉപയോഗിച്ച വരഞ്ഞിട്ടുമുണ്ട്‌. തട്ടിക്കൊണ്ടുപോയ സംഘം കണ്ണുകെട്ടിയിരുന്നുവെന്നും മറ്റു കാര്യങ്ങളൊന്നും വ്യക്‌തമല്ലെന്നുമാണ്‌ അഷറഫ്‌ പൊലീസില്‍ നല്‍കിയ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News