വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു: മന്ത്രി കെ. എൻ ബാലഗോപാൽ

വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാല്‍ സംസ്ഥാനത്തിന് നല്‍കുവാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള ജിഎസ്ടി കുടിശ്ശിക 75,000 കോടി നല്‍കാനുള്ള കേന്ദ്ര തീരുമാനം.

ഏറെ നാളായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യമായിരുന്നു ജിഎസ്ടി കുടിശ്ശിക എത്രയും പെട്ടെന്ന് നൽകണമെന്ന കാര്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമെ ഇന്നത്തെ കൂടിക്കാഴ്ചയിൽ സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ സ്റ്റേറ്റ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ചെറുകിട വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രി കൂടുതൽ ഉറപ്പ് നൽകിയില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പണം അടക്കാത്തതിന്‍റെ പേരിൽ ഭീഷണിപെടുത്തൽ  സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. അത്തരം ആളുകൾക്ക് എതിരെ കടുത്ത നടപടി സംസ്ഥാനം കൈക്കൊള്ളും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക കമ്മീഷൻ പണം നൽകുന്ന രീതിയിൽ ഉള്ള ചില പ്രശ്നങ്ങൾ മന്ത്രിയെ അറിയിച്ചു.

ജനസംഖ്യ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിച്ചാൽ പല പ്രശ്നങ്ങൾ ഉണ്ടാകും. ഫിനാന്‍സ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News