‘സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചവന് ഇതുതന്നെ വേണം;അന്ത ഭയം ഇറുക്കട്ടും ! തുടരും 2

‘സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചവന് ഇതുതന്നെ വേണം’; തുടരും 2

സ്വാസിക നായികയായ തുടരും എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.വർത്തശ്രദ്ധ നേടിയ തുടരും സംവിധാനം ചെയ്തത് അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകനായ ബിലഹരി ആണ്. ലോക്ഡൗൺ കാലത്തെ ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുടരും.ജനശ്രദ്ധയാകർഷിച്ച തുടരും ഫസ്റ്റ് പാർട്ടിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗവുമായി അണിയറപ്രവർത്തകർ വീണ്ടും എത്തിയിരിക്കുകയാണ്.

രണ്ടാം ഭാ​ഗം തുടരും 2 പുറത്തിറങ്ങി.വീടുകളിൽ ദമ്പതികൾക്കിടയിൽ സ്ത്രീകളുടെ സ്‌ഥാനം ഏതു വരെ എന്ന വിഷയമാണ് ചിത്രം ആദ്യ ഭാഗത്തില്‍ രസകരമായി ചർച്ച ചെയ്തത്.എന്തിനും ഏതിനും പരാതി പറയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് പത്തര മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം പറഞ്ഞത് . പ്രമേയം ഒന്നു തന്നെയാണ് ഇത്തവണ ഹൊറർ കോമഡി മൂഡ് ആണ് ചിത്രത്തിനു സംവിധായകൻ പകർന്നു നൽകിയത്. പ്രസാദ്-വിദ്യ എന്ന ഇതേ ദമ്പതിമാർ ക്വാറന്റൈനിന്റെ ഭാ​ഗമായി മറ്റൊരു വീട്ടിൽ താമസിക്കാൻ ചെല്ലുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് രണ്ടാം ഭാ​ഗം പറയുന്നത്.

സ്വാസികയ്ക്കൊപ്പം റാം മോഹനാണ്പ്ര ധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.. അബ്ദുൾ റഹിമാണ് ക്യാമറ, സംഗീതം ഭൂമി. ശ്യാം നാരായണൻ രചന, എഡിറ്റർ വിനു കെ സനിൽ , സിങ്ക് സൗണ്ട് റോമ്ലിൻ, കളറിസ്റ്റ് അർജുൻ മേനോൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News