
സംസ്ഥാനത്തിന്‍റെ വ്യവസായ വളർച്ചക്കായി സംരംഭകരും സർക്കാരും കൈകോർക്കുമെന്ന് മന്ത്രി പി.രാജീവ്. രാജ്യത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്‍റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ വിവിധ വ്യവസായ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മന്ത്രി രാജീവിന്‍റെ പ്രതികരണം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം മന്ത്രി പി രാജീവ് നാലാം തവണയാണ് വ്യവസായികളുമായി കൂടിക്കാഴ്ച്ച നടത്തിയത്. വ്യവസായ പരാതി പരിഹാരസംവിധാനം, ഭൂമിയേറ്റെടുക്കൽ നയ ഏകീകരണം, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കൽ തുടങ്ങി സുപ്രധാന വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ സംരംഭകരുടെ അഭിപ്രായം തേടി.
വ്യവസായികളിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതായും സര്‍ക്കാര്‍ നടപടകളില്‍ സംരംഭകര്‍ പൂര്‍ണ്ണ തൃപ്തിയറിയിച്ചതായും യോഗത്തിനു ശേഷം മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിച്ച് വ്യവസായം നടത്താൻ ആർക്കും തടസങ്ങളുണ്ടാകില്ല. മികച്ച വ്യവസായ അന്തരീക്ഷം കേരളത്തിൽ സജ്ജമാണ്.
വൻകിട പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യവസായ മന്ത്രിയും വകുപ്പിലെ ഐ.എ എസ് ഉദ്യോഗസ്ഥരും ചേർന്ന് മാസത്തിൽ ഒരു തവണ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here