ലക്ഷദ്വീപിനെതിരായ കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാന്‍ ഐക്യദാർഢ്യ സമിതി; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനായി ലക്ഷദ്വീപ് ഐക്യദാർഢ്യ സമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരുള്‍പ്പെട്ടതാണ് സമിതി. എളമരം കരീം എംപിയാണ് ജനറൽ കൺവീനർ. കൊച്ചിയില്‍ ചേര്‍ന്ന സമിതിരൂപീകരണ യോഗം ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചു.

ലക്ഷദ്വീപിന്‍റെ ആവാസ വ്യവസ്ഥയും ജനാധിപത്യ വ്യവസ്ഥയും തകര്‍ക്കാന്‍, പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമം തുടരുന്ന സാഹചര്യത്തിലാണ് ദ്വീപ് ജനതക്കൊപ്പമാണ് തങ്ങള്‍ എന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജനപ്രതിനിധികളും ചലച്ചിത്ര സാംസ്ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി എംപിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും ചലച്ചിത്ര, സാഹിത്യ, സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും കൊച്ചിയില്‍ യോഗം ചേര്‍ന്നു.

അടിച്ചമര്‍ത്തപ്പെട്ട ജനതക്കു വേണ്ടി ശബ്ദിച്ചതിന് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ ചുമത്തപ്പെട്ട ദീപ് നിവാസികൂടിയായ ഐഷ സുല്‍ത്താനയെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.ദ്വീപ് ഭരണകൂടം സ്വീകരിച്ചുവരുന്ന ജനവിരുദ്ധ നടപടികളെ  അപലപിച്ചുകൊണ്ട് യോഗം പ്രമേയം അവതരിപ്പിച്ചു.

ഐഷ സുല്‍ത്താന ഉള്‍പ്പടെയുള്ള ദീപ് ജനതക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച യോഗം,ബെന്നി ബെഹനാന്‍ എം പി ചെയര്‍മാനായും  എളമരം കരീം എം പി ജനറല്‍ കണ്‍വീനറായും  ഐക്യദാര്‍ഢ്യ സമിതിരൂപീകരിച്ചു.ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ സമിതി എപ്പോ‍ഴും കൂടെയുണ്ടാകുമെന്ന് എളമരം കരീം എം പി പറഞ്ഞു.

ഐഷ സുല്‍ത്താനക്ക് എതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നും ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News