രാമായണ മാസാരംഭം നാളെ: ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ മാത്രം, ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളില്‍ ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം

രാമായണ മാസാരംഭം നാളെ.കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രമായിരിക്കും നടക്കുക. ട്രിപ്പിൾ ലോക്ഡൗണുള്ള പ്രദേശങ്ങളിൽ ക്ഷേത്ര ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിലവിൽ പ്രവേശനം അനുവദിക്കുന്നില്ല. നാലന്പല തീർത്ഥാടവും ഇത്തവണയില്ല.ക്ഷേത്രങ്ങളിൽ കർക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയിൽ മാത്രമൊതുങ്ങും.

വടക്കുന്നാഥൻ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിൽ അൻപത് പേർക്ക് പ്രവേശനം അനുവദിച്ച്‌ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. 15 ആനകളോടെ ഗജപൂജയും ആനയൂട്ടും നടത്താനാണ് ക്ഷേത്ര ക്ഷേമ സമിതി തീരുമാനിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News