കട തുറക്കൽ: വ്യാപാരികളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

ലോക്ഡൗണിൽ പ്രതിസന്ധിയിലായ വ്യാപാരി സമൂഹത്തിന്റെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും.വൈകിട്ട് 3.30 നാണ് ചര്‍ച്ച. മുഖ്യമന്ത്രിയുടെ ചേംബറിൽ ചർച്ചയ്ക്കെത്താൻ അറിയിപ്പു ലഭിച്ചതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറു‍ദ്ദീൻ പറഞ്ഞു.

ചർച്ചയ്ക്കു മുന്നോടിയായി വ്യാപാര ഭവനിൽ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.

എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക, നിലവിലെ സമയക്രമീകരണം ദീർഘി‍പ്പിക്കുക, ഹോട്ടലുകളിൽ അകലം പാലിച്ച് ഇരുന്നു കഴിക്കാൻ അനുവദിക്കുക, ഓഡിറ്റോറിയങ്ങൾ തുറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News