ഹോ​ങ്കോങ്ങിൽ നിയന്ത്രണങ്ങൾ ശക്​തമാക്കി ചൈന: യു.എസ്​ വ്യവസായികൾക്ക്​ മുന്നറിയിപ്പുമായി ബൈഡൻ

ഹോ​ങ്കോങ്ങിലെ യു.എസ്​ വ്യവസായികൾക്ക്​ മുന്നറിയിപ്പുമായി പ്രസിഡൻറ്​ ജോ ബൈഡൻ. ഹോ​ങ്കോങ്ങിൽ ബിസിനസ്​ നടത്തുന്നതിൻറെ അപകടസാധ്യതയെക്കുറിച്ചാണ്​ യു.എസ്​ പ്രസിഡൻറിൻറെ മുന്നറിയിപ്പ്​. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്​താവന പുറത്തിറക്കുമെന്നും ജോ ​ബൈഡൻ കൂട്ടിച്ചേർത്തു. ചൈന ഹോ​ങ്കോങ്ങിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നതിനിടെയാണ്​ മുന്നറിയിപ്പ്​.

ഹോ​ങ്കോങ്ങിലെ സ്ഥിതി അനുദിനം മോശമാവുകയാണ്​. ചൈനീസ്​ സർക്കാർ അവരുടെ പ്രതിബദ്ധത പാലിക്കുന്നില്ലെന്ന്​ ജർമ്മൻ ചാൻസലർ എയ്​ഞ്ചല മെർക്കലുമായി ചേർന്ന്​ നടത്തിയ വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.

അതേസമയം, ഹോ​ങ്കോങ്ങിലെ വ്യവസായം ഉപേക്ഷിച്ച്​ നിർബന്ധമായും യു.എസിലേക്ക്​ മടങ്ങാൻ കമ്പനികളോട്​ നിർദേശിക്കില്ല. ജാഗ്രത പുലർത്താനുള്ള മുന്നറിയിപ്പ്​ മാത്രമാവും കമ്പനികൾക്ക്​ നൽകുക. യു.എസിലെ പല മൾട്ടിനാഷണൽ കമ്പനികളുടേയും ഏഷ്യയിലെ ആസ്ഥാനം ഹോ​ങ്കോങ്ങാണ്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News