രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്: രോഗമുക്തി നിരക്ക് 97.28%

ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്ത കൊവിഡ് കേസുകളെക്കാൾ കുറവ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 542 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് .40,026 പേർക്ക് അസുഖം ഭേദമായി.നിലവിൽ 4,30,422 പേരാണ് ചികിത്സയിൽ തുടരുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്‌. തുടർച്ചയായ 25-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയായി രേഖപ്പെടുത്തി.നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 1.99 ശതമാനമാണ്.

രാജ്യത്ത് 39.5 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും.സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളും, മൂന്നാം തരംഗത്തെ ചെറുക്കാനുള്ള മുൻ കരുതലുകളും യോഗത്തിൽ ചർച്ച ചെയ്തേക്കും.സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News