
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘ഹൃദയം’ റിലീസിനായി ഒരുങ്ങുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയായാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തില്‍ 15 പാട്ടുകളുണ്ടെന്ന് ഇതിനകം വിനീത് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ കാസെറ്റും സിഡിയും പുറത്തിറക്കുമെന്ന് വിനീത് അറിയിച്ചിരിക്കുകയാണ്.
ഓര്‍മ്മയുണ്ടോ ആ ദിനങ്ങള്‍ കാത്തിരുന്ന് കാത്തിരുന്ന് ഇറങ്ങുന്ന ഓഡിയോ കാസറ്റുകള്‍ സ്വന്തമാക്കാന്‍ കടയിലേക്ക് പാഞ്ഞിരുന്ന ആ നാളുകള്‍. വരികളുടെ വ്യക്തതക്കായി പാട്ടുപുസ്തകം വാങ്ങി ആ വരികള്‍ ഹൃദിസ്ഥമാക്കി പാടിയിരുന്ന ഒരു ജനത കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓര്‍മ്മയാണ്. ആ നാളുകള്‍ ഇതാ, മടങ്ങിയെത്തുന്നു. ഇനി നിങ്ങള്‍ക്ക് കാസറ്റില്‍ പാട്ട് കേള്‍ക്കാം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ‘ഹൃദയം’ എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കുന്നു.
ടേപ്പ് റെക്കോര്‍ഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്തു പാട്ടു കേള്‍ക്കുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തില്‍ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവര്‍. ഇത് ഇവര്‍ക്കുള്ള ഞങ്ങളുടെ സ്‌നേഹസമ്മാനമാണ്, എന്ന് കുറിച്ചാണ് വിനീത് തിങ്ക് മ്യൂസിക്കിലൂടെ ഹൃദയം ഓഡിയോ കാസെറ്റും സിഡിയും പുറത്തിറക്കുന്ന വിവരം സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരിക്കുന്നത്.
‘ഹൃദയം’ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയിരുന്നു. ദര്‍ശന, കല്യാണി, പ്രണവ് ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം സംവിധാനം ചെയ്ത് കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞാണ് വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധാനം ചെയ്യുന്ന ഒരു സിനിമയുമായെത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഏറെ കാലത്തിന് ശേഷം മെറിലാന്‍ഡിന്റെ തിരിച്ചുവരവ് കൂടിയാണ് ഹൃദയം. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവ് നായകനാകുന്ന ചിത്രം കൂടിയാണ് ഹൃദയം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here