കൊടകര കുഴല്‍പ്പണകേസ്: നിഗൂഢമായ നിരവധി കാര്യങ്ങള്‍ പുറത്ത്​ വരാനുണ്ടെന്ന്​ ഹൈക്കോടതി

കൊടകര കുഴൽപ്പണകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​ വരാനുണ്ടെന്ന് ഹൈക്കോടതി. നിഗൂഢമായ നിരവധി കാര്യങ്ങൾ പുറത്ത്​ വരാനുണ്ടെന്ന്​ ഹൈക്കോടതി വ്യക്​തമാക്കി. പണത്തിൻറെ ഉറവിടം, എത്തിച്ചത്​ എന്തിന്​ വേണ്ടി എന്നിവ കണ്ടെത്തണം. 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ്​ ഹൈക്കോടതിയുടെ നിർണായക പരാമർശം.

പ്രധാനപ്രതികളെ ഇനിയും കണ്ടെത്താനുണ്ട്​. കവർച്ച മൂൻകൂട്ടി ആസൂത്രണം ചെയ്​തതാണ്​. 25 ലക്ഷം നഷ്​ടപ്പെട്ടുവെന്നാണ്​ പരാതിക്കാരൻ വ്യക്​തമാക്കിയത്​. എന്നാൽ, അന്വേഷണത്തിൽ മൂന്നരക്കോടിയാണ്​ നഷ്​ടമായതെന്ന്​ കണ്ടെത്തിയിരുന്നു. ഇതെല്ലാം സംഭവത്തിൻറെ നിഗൂഢത വർധിപ്പിക്കുന്നുവെന്നും കോടതി വ്യക്​തമാക്കി.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച​ക്കേ​സി​ൽ ഈ മാസം 23ന് ​ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാനാണ്​​ അന്വേഷണ സംഘത്തിൻറെ നീക്കം. കേസുമായി ബന്ധപ്പെട്ട്​ 19 ബി.ജെ.പി നേതാക്കളെയാണ്​ പൊലീസ്​ ചോദ്യം ചെയ്​തിരുന്നത്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News