കടകൾ തുറക്കുന്നത്; മൂന്നാം തരംഗ മുന്നറിയിപ്പ് അവഗണിക്കാനാവില്ലെന്ന് വിദഗ്ധർ

ജനങ്ങളിൽ കൊവിഡിനെതിരായ ശക്തമായ ബോധവത്ക്കരണം തുടരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മൂന്നാം തരംഗ മുന്നറിയിപ്പ് കണ്ട് വേണം കടകൾ തുറക്കുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനം എടുക്കാനെന്ന് ഐ എം എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. എം മുരളി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ശാസ്ത്രീയമായാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും ഡോക്ടർ മുരളി അഭിപ്രായപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി കൂടുതൽ ഇളവ് അനുവദിക്കണമെന്ന വാദത്തിനിടെ മൂന്നാം തരംഗമെന്ന മുന്നറിയിപ്പ് അവഗണിക്കാനാവില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു വർഷത്തിലധികമായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക്ഡൗൺ അടക്കമുള്ള പല തരം നിയന്ത്രണങ്ങൾ നടപ്പാക്കി വരുകയാണ്.

രോഗബാധ ഒഴിവാക്കുന്നതിനായുള്ള മാസ്ക് ധരിക്കലും, കൈ കഴുകലും, അകലം പാലിക്കലും തുടരേണ്ടതുണ്ട്. രോഗം വരാതിരിക്കാനാണ് മുൻഗണന നൽകേണ്ടത്. അത് കൊണ്ട് തന്നെ മൂന്നാം തരംഗം പ്രതീക്ഷിച്ച് വേണം, കടകൾ തുറക്കുന്നതടക്കമുള്ള കാര്യത്തിൽ തീരുമാനം എടുക്കാനെന്ന് ഐ എം എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. എം മുരളി പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനമാക്കിയുള്ള ആരോഗ്യ വകുപ്പിൻ്റെ മേഖലാ വിഭജനം അശാസ്ത്രീയമാണെന്ന് പറയാനാവില്ലെന്നും ആരോഗ്യരംഗത്തുള്ളവർ പറയുന്നു. പരീക്ഷകൾ നടത്തരുതെന്ന് വാദിച്ചവരാണ് കടകൾ തുറക്കാനായി സമരത്തിനിറങ്ങിയത്. അതു കൊണ്ട് കേവല രാഷ്ട്രീയ തർക്കത്തിനപ്പുറം രോഗ പ്രതിരോധ പ്രവർത്തനത്തിന് മുൻഗണന നൽകേണ്ട സമയമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News