നാളെ മുതല്‍ ബഹ്‌റൈനില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

കൊവിഡ് കേസുകൾ കുറഞ്ഞ പാശ്ചാത്തലത്തിൽ കൂടുതൽ ഇളവുകളുമായി ബഹ്‌റൈൻ വെള്ളിയാഴ്ച ഗ്രീൻ ലെവലിലേക്ക് മാറും. വാക്‌സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒരു പോലെ പ്രവേശനം അനുവദിക്കുമെന്നതാണ് ഗ്രീൻ ലെവലിലെ പ്രത്യേകത. മാളുകളിലും ഇൻഡോർ പരിപാടികളിലും മാസ്‌കുകൾ നിർബന്ധം. അതേസമയം, അറഫ ദിനം, ബലി പെരുന്നാൾ അവധി ദിവസങ്ങളായ 19 മുതൽ 22 വരെ ഓറഞ്ച് ലെവൽ നിയന്ത്രണങ്ങളായിരിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജൂലായ് രണ്ടു മുതൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നിങ്ങനെ നാലു തലങ്ങളായി തരം തിരിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് മഞ്ഞ വെലൽ നിയന്ത്രണങ്ങളാണ്.വെള്ളിയാഴ്ച പച്ചയിലേക്ക് മാറും.

ഏറ്റവും കൂടുതൽ ഇളവുകൾ പച്ചയിലാണ്.ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണെങ്കിലാണ് ഗ്രീൻ ലെവൽ പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച വരെ രണ്ടാഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്. പെരുന്നാൾ അവധിക്കുശേഷം പുതിയ അലർട്ട് ലെവൽ പ്രഖ്യാപിക്കുമെന്നും ദേശീയ ആരോഗ്യ കർമ്മസമിതി അറിയിച്ചു.

ഗ്രീൻ ലെവലിൽ സിനിമ, ഇൻഡോർ ഇവന്റുകൾ എന്നിവയിൽ വാക്‌സിൻ എടുത്തവർ, രോഗമുക്തർ, ഇവരോടൊപ്പം എത്തുന്ന 12 വയസിനു താഴെയുള്ളവർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. ബക്കിയെല്ലാ ഇടങ്ങളിലും വാക്‌സിൻ എടുക്കാത്തവർക്കും പ്രവേശനമുണ്ടാകും. വീടുകളിൽ സ്വകാര്യ ചടങ്ങുകളും ഔട്ട്‌ഡോർ സ്‌പോർട്‌സ് ഇവന്റുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാം. താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം.

പെരുന്നാൾ അവധിക്ക് നിലവിൽ വരുന്ന ഓറഞ്ച് ലോക്ഡൗണിൽ പൂർണ്ണമായി വാക്‌സിൻ എടുത്തവർക്കും രോഗമുക്തർക്കും മാത്രമാണ് ഔട്ട്‌ഡോർ സ്‌പോർട്‌സ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, ഷോപ്പിങ് മാൾ, സലൂൺ, സ്പാ, റസ്റ്ററോന്‍റ്, ഔട്ട്‌ഡോർ സിനിമ, ഔട്ട്‌ഡോർ പ്ലേഗ്രൗണ്ട്, പുറത്തുള്ള വിനോദ, കായിക പരിപാടികളിലെ പൊതുജന പങ്കാളിത്തം എന്നിവയും അനുവദനീയം.

വാക്‌സിൻ എടുക്കാത്തവർക്കും താൽപര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം. വാക്‌സിൻ എടുക്കാത്തവർക്ക് ആറുപേരിൽ കൂടുതലുള്ള പരിപാടി വീട്ടിൽ സംഘടിപ്പിക്കാനാവില്ല.

ഓറഞ്ച് ലെവലിൽ സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം. മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴും അടച്ചിടൽ ബാധകമാകാത്ത ഹൈപ്പർ മാർക്കറ്റുകൾ, കോൾഡ് സ്‌റ്റോറുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഓറഞ്ച് ലെവലിലും പ്രവർത്തിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News