മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി. ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക് ആർ. നിശാന്തിനി ഉത്തരവ് കൈമാറി.

രാത്രികാലങ്ങളിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ നാവു കുഴഞ്ഞ രീതിയിൽ സംസാരിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഈ  സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി മദ്യപിച്ചു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കൈയ്യോടെ പിടിക്കാൻ പുതിയ ഉത്തരവിറക്കിയത്.

സ്റ്റേഷനുകളിൽ മദ്യപിച്ചു പൊലീസുകാർ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജി.ഡി ചാർജിൽ ഉള്ളവർ പോലും മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ ഉദ്യോഗസ്ഥർ സംഘമായി ചേർന്നാണ് മദ്യപിക്കുന്നതെന്നുമാണ് ആർ. നിശാന്തിനി ഇറക്കിയ സർക്കുലറിൽ പറയുന്നത്.

ഉദ്യോഗസ്ഥൻ മദ്യപിച്ചതായി സംശയം തോന്നിയാൽ ഉടൻ മെഡിക്കൽ പരിശോധന പരിശോധനകളും തുടർ നടപടികളും സ്വീകരിക്കാനും ആണ് നിർദേശം. ഡിവൈഎസ്പിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു o ഉത്തരവ് കൈമാറുകയും ചെയ്തു. രാത്രി ഡ്യൂട്ടിയിലുള്ള മേലുദ്യോഗസ്ഥൻ സ്റ്റേഷനിൽ എത്തി  ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കർശന നിർദേശവും ഉത്തരവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News