മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

മദ്യക്കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പരാതി ഉയര്‍ന്ന ഔട്ട് ലെറ്റുകള്‍ പൂട്ടിയതായി ബെവ്‌കോ അറിയിച്ചു.

ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഓഡിറ്റ് ചെയ്തുകൂടെ എന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ ആവശ്യത്തിന് മദ്യക്കടകള്‍ ഇല്ല. ചെറിയ പ്രദേശമായ മാഹിയില്‍ പോലും ഇതിലധികം മദ്യക്കടകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി.

അയല്‍ സംസ്ഥാനങ്ങളില്‍ 2000 ലധികം ഔട്ട്ലെറ്റുകള്‍ ഉണ്ട്. കേരളത്തില്‍ മുന്നൂറില്‍ പരം ഔട്ട്‌ലറ്റുകള്‍ മാത്രമേ ഉള്ളൂ എന്നും കോടതി പറഞ്ഞു. എണ്ണം കുറവായതിനാൽ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News