അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും ഉടൻ നീക്കണമെന്ന് സംസ്ഥാന സർക്കാർ

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട് . തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സുകള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, എന്നിവ അടിയന്തരമായി നീക്കം ചെയ്യണം.

ഇവ നീക്കം ചെയ്യാനാവശ്യമായ സഹായം ദേശീയപാത അതോറിറ്റിക്ക് നല്‍കണം. നീക്കം ചെയ്യാന്‍ അറിയിപ്പ് നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെങ്കില്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കണം. എന്നിട്ടും അനുസരിക്കാത്തവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം.ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കും.

നിയമപ്രകാരം അനുമതി ആവശ്യമുള്ളവയ്ക്ക് കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. ബോര്‍ഡുകളും ഹോര്‍ഡിംഗ്സുകളും സ്ഥാപിക്കുന്നതുകൊണ്ട് അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും കരാറുകാരന്‍ നല്‍കണം. ഇതിനായി 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാക്കി.

റോഡ് സേഫ്റ്റി അതോറിറ്റിയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും സമ്മതപത്രവും നിര്‍ബന്ധമാണ്. മരങ്ങളില്‍ ആണിയടിച്ചുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയ്ക്ക് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News