“വിവാഹേതര ബന്ധത്തിലെ മക്കള്‍ക്കും ഇനിമുതല്‍ ആശ്രിത നിയമനത്തിന് അര്‍ഹത”

വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടികൾക്കും മാതാപിതാക്കളുടെ സർക്കാർ ജോലിയിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന വിധിയുമായി കർണാടക ഹൈക്കോടതി.ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും ഹൻചാതേ സഞ്ജീവ് കുമാറുമടങ്ങിയ ബെഞ്ചാണ് ആശ്രിത നിയമനം ആവശ്യപ്പെട്ടെത്തിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഈ വിധി നടത്തിയത്.

ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ജീവനക്കാരനായ അച്ഛന്റെ മരണത്തിന് പിന്നാലെ ആശ്രിത നിയമനത്തിന് അപേക്ഷിച്ച കെ. സന്തോഷക്ക് ജോലി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

രണ്ടാം ഭാര്യയിലുണ്ടായ മകന് ആശ്രിത നിയമനം നിഷേധിച്ച കമ്പനിയുടെ നടപടി ശരിവെച്ച സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സന്തോഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.നിയമാനുസൃതമെന്ന് പറയാനാകാത്ത മാതാപിതാക്കളുണ്ടാകാം. എന്നാൽ നിയമവിരുദ്ധമായ മക്കളൊരിക്കലും ഉണ്ടാകുന്നില്ലെന്ന് കോടതി പറഞ്ഞു. കുട്ടികൾക്ക് അവരുടെ ജനനത്തിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആദ്യ വിവാഹം നിലനിൽക്കെ രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലാത്ത പരിതസ്ഥിതിയിലും അത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ കെ. സന്തോഷയുടെ ആശ്രിത നിയമന അപേക്ഷ പരിഗണിക്കണമെന്ന് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News