കനത്ത മഴയിൽ കളമശ്ശേരിയിൽ ഇരുനില വീട് തകർന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വൻ നാശ നഷ്ടം. ശക്തമായ മഴയെ തുടർന്ന് കളമശ്ശേരി കൂനംതൈയിലെ ലക്ഷം വീട് കോളനിയിൽ വീട് ചെരിഞ്ഞു. ഹംസ എന്നയാളുടെ ഇരുനില വീടാണ് ചെരിഞ്ഞത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീട് പൂർണ്ണമായും ചെരിഞ്ഞ നിലയിലാണ്. അപകടം നടക്കുമ്പോൾ മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രദേശവാസികൾ എത്തി മൂന്നുപേരേയും സുരക്ഷിതരായി മാറ്റിയിട്ടുണ്ട്.

ഇതിനിടെ രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയെങ്കിലും മടങ്ങി പോകുകയായിരുന്നു. പ്രദേശവാസികളാണ് നിലവിൽ ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News