പാട്ടക്കരാർ ലംഘനം; വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി സർക്കാർ ഏറ്റെടുത്തു

പാട്ടക്കരാർ ലംഘനത്തെ തുടർന്ന് വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി സർക്കാർ ഏറ്റെടുത്തു. ദീർഘനാളായുള്ള വ്യവഹാരത്തിനൊടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

പാട്ടവ്യവസ്ഥകൾ ലംഘിച്ചും നിയമവിരുദ്ധമായി സർക്കാർ ഭൂമി വൈഎംസിഎ കൈവശം ​വച്ചെന്നുമാണ് റവന്യൂ വിഭാഗം കണ്ടെത്തിയത്.  വൈഎംസിഎ നൽകിയ അപ്പീൽ തള്ളിയതായി
അഡീഷനൽ ചീഫ്​ സെക്രട്ടറി എ. ജയതിലക്​ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടക്കരാർ പുതുക്കാനുള്ള അപേക്ഷ നൽകില്ല.

1985 സാമ്പത്തിക വർഷം മുതലുള്ള പാട്ടത്തുക അടയ്​ക്കാതെ ആറു ​കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്​തെന്നാണ് സർക്കാരിന്റെ വാദം. സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് വൈഎംസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here