മംഗളൂരുവിനടുത്ത് പാളത്തില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മംഗളൂരുവിനടുത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചില്‍. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു.

കൊങ്കണ്‍ ഭാഗത്തേക്കുള്ള പാതയില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിനു സമീപമാണ് ഇന്നു രാവിലെ ഉണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞത്.

പാലക്കാടു ഡിവിഷനില്‍പെട്ട ഭാഗത്താണ് മണ്ണിടിഞ്ഞത്. മീറ്ററുകളോളം പാളം പൂര്‍ണമായി മണ്ണിനടിയിലായി. റെയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്‍ക്കും കേടു പറ്റിയിട്ടുണ്ട്.

സമീപത്തെ സുരക്ഷാ ഭിത്തിക്കും മണ്ണിടിച്ചിലില്‍ തകരാറുണ്ട്. മണ്ണ് നീക്കി തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കൂ. മേഖലയില്‍ പെയ്യുന്ന കനത്ത മഴ, മണ്ണ് നീക്കാനുള്ള ശ്രമത്തെ ബാധിക്കുന്നുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News