സിനിമാ മേഖലയ്ക്ക് വേണ്ടിയുള്ള ​കാറ്റലിസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്ത് മമ്മൂക്ക

സിനിമാ മേഖലയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന കാറ്റലിസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ വെബ്‌സൈറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രോജക്ട് ഡിസൈനിങ്, മൂവി മാര്‍ക്കറ്റിങ്, സെലിബ്രിറ്റി മാനേജ്‌മെന്റ്, മീഡിയ പ്രൊമോഷന്‍, കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് കാറ്റലിസ്റ്റ് നല്‍കുന്നത്. ഒരു കലയ്ക്കും വിനോദ വ്യവസായത്തിനും ഇടയ്ക്ക് ഒരു പാലം എന്ന നിലയ്ക്കാണ് കാറ്റലിസ്റ്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തിക്കുന്നതെന്നും ഇവ രണ്ടും ഒന്നിക്കുമ്പോഴാണ് എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി പൂര്‍ണമാകുന്നതെന്നും കമ്പനി സിഎംഡി വിവേക് രാമദേവന്‍ പറഞ്ഞു

ബോളിവുഡില്‍ പോലും വിവിധ സേവനങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങള്‍ നല്‍കുമ്പോള്‍ അത്തരം സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നുവെന്നതാണ് കാറ്റലിസ്റ്റിന്റെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമ കാണുമെന്നല്ലാതെ സിനിമയുമായോ സിനിമാ വ്യവസായവുമായോ യാതൊരു ബന്ധവുമില്ലാതിരുന്ന വിവേക്, നടീ-നടന്‍മാരുടെ കാസ്റ്റിങ്ങിലൂടെയാണ് സിനിമാ ബന്ധത്തിന് ആരംഭം കുറിച്ചത്.

കാഴ്ച എന്ന സിനിമയിലൂടെ പത്മപ്രിയയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്, മലയാളം സിനിമയില്‍ ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ്? എന്ന ആശയം ആദ്യമായി പരിചയപ്പെടുത്തിയത്, സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ സിനിമാപ്രവേശത്തിന് സഹായകമായത്, മലയാളം സിനിമാ രംഗത്ത് ഫിലിം മാര്‍ക്കറ്റിങ് എന്ന ആശയത്തിന് തുടക്കംകുറിച്ചത്, കൂടാതെ പേരന്‍ബ്, മാമാങ്കം, ബ്രോ ഡാഡി തുടങ്ങിയ സിനിമകളുടെ ഡിസൈനിങ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വിവേകിന്റെ പ്രവര്‍ത്തനങ്ങള്‍. വൈശാഖ്, രഞ്ജന്‍ പ്രമോദ് എന്നിവരാണ് കാറ്റലിസ്റ്റ് മാനേജ് ചെയ്യുന്ന സംവിധായകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News