രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക: പ്രധാനമന്ത്രി 

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ ടെസ്റ്റ്‌ – ട്രീറ്റ് – ട്രാക്ക് – വാക്‌സിനേറ്റ് എന്നീ കാര്യങ്ങളിൽ ഊന്നൽ നൽകികൊണ്ട് പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് മോദി അറിയിച്ചു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളിൽ നിന്നാണെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 പേർ കൊവിഡ് ബാധിച്ചു മരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയത്. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളിൽ നിന്നാണെന്നും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സംസ്ഥാനങ്ങൾ പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നും മോദി അറിയിച്ചു.

ടെസ്റ്റ്‌ – ട്രീറ്റ് – ട്രാക്ക് – വാക്‌സിനേഷൻ എന്നീ കാര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പു വരുത്തുക. മൈക്രോ കോൺടൈന്മെന്റ്സോൺ പ്രതിരോധത്തിൽ ഊന്നൽ നൽകുക വാക്‌സിൻ വിതരണം വർധിപ്പിക്കുക എന്നീ കാര്യങ്ങളും സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു.

അതേസമയം,  ബുധനാഴ്ച റിപ്പോർട്ട്‌ ചെയ്ത കൊവിഡ് കേസുകളേക്കാൾ കുറവ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 542 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. 40,026 പേർക്ക് അസുഖം ഭേദമായി. നിലവിൽ 4,30,422 പേരാണ് ചികിത്സയിൽ തുടരുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്‌. തുടർച്ചയായ 25ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയായി രേഖപ്പെടുത്തി. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 1.99 ശതമാനമാണ്. രാജ്യത്ത് 39.5 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here