26 വര്‍ഷത്തിനുശേഷം മാലിക്കിലൂടെ അതിഗംഭീരമായ തിരിച്ചുവരവ് നടത്തി ജലജ

മലയാള സിനിമയുടെ ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച നടികളിലൊരാളായിരുന്ന ജലജ വര്‍ഷങ്ങള്‍ക്ക് ശേഷം അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികില്‍ കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ ഉമ്മയായാണ് ജലജയെത്തിയിരിക്കുന്നത്.

വേദനകള്‍ നിറഞ്ഞ ജീവിതത്തെ, ഉള്‍ക്കരുത്തോടെ നേരിടുന്ന സ്ത്രീകഥാപാത്രമായിട്ടാണ് മാലികില്‍ ജലജയെത്തുന്നത്. ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം രണ്ട് മക്കളെയും സ്വന്തം അധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവരുന്ന അധ്യാപക കഥാപാത്രമാണ് ജലജയുടേത്.

മകന്‍ ചെയ്ത കുറ്റകൃത്യത്തിനെതിരെ പറയാന്‍ ആരും തയ്യാറാകാതാകുമ്പോളും ജലജ അവതരിപ്പിച്ച ഉമ്മ സാക്ഷി പറയാന്‍ തയ്യാറാകുകയാണ്. മാലികില്‍ സ്വന്തം ആദര്‍ശത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തുടക്കം മുതല്‍ അവസാനം വരെ ഈ ഉമ്മ നിലകൊള്ളുകയാണ്.

മാലികില്‍ വളരെ കുറഞ്ഞ സീനുകളില്‍ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തന്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്. നിരാശയും ദേഷ്യവും സങ്കടവുമെല്ലാമാണ് പ്രധാനമായും ഉമ്മ കഥാപാത്രത്തില്‍ നിറയുന്നതെങ്കിലും ഇടയ്ക്ക് വരുന്ന ചില വൈകാരികമാറ്റങ്ങളെ ഒട്ടും അതിശയോക്തിയില്ലാതെ ജലജ അവതരിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News